മലബാർ റിവർ ഫെസ്റ്റ് കയാക്കിങ് റാപ്പിഡ് വിഭാഗത്തിൽ ജേതാക്കളായി ന്യൂസിലാൻഡ് സ്വദേശികൾ
New Zealanders emerged as the winners of the Malabar River Fest Kayaking Rapid category

മലബാർ റിവർ ഫെസ്റ്റ് കയാക്കിങ് റാപ്പിഡ് വിഭാഗത്തിൽ ജേതാക്കളായി ന്യൂസിലാൻഡ് സ്വദേശികൾ. റാപ്പിഡ് രാജാവായി റയാൻ ഒ കൊന്നോറും റാപ്പിഡ് റാണിയായി റാട്ട ലോവൽ സ്മിത്തുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും വേഗം കൂടിയ താരങ്ങളെ തെരഞ്ഞെടുക്കുന്ന അവസാന ദിവസത്തെ ഡൗൺ റിവർ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ചിലി സ്വദേശി കിലിയൻ ഐവെലിക്കും ഉത്തരാഖണ്ഡ് സ്വദേശി അർജുൻ സിങ് റാവത്തും രണ്ടും മൂന്നും സ്‌ഥാനം നേടി. വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡ് സ്വദേശികളായ മില്ലി ചേമ്പർലൈൻ രണ്ടും ഡേയ്ല വാർഡ് മൂന്നും സ്‌ഥാനം നേടി. വനിതാ-പുരുഷ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാർക്ക് യഥാക്രമം 120000, 60000, 30000 എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഇന്ത്യൻ കയാക്കർമാർക്ക് ഫെസ്റ്റിൽ നൽകുന്ന ഇന്ത്യൻ ബെസ്റ്റ് പാഡ്ലേഴ്‌സ് അവാർഡിൽ ഒന്നാം സ്‌ഥാനം അർജുൻ സിങ് റാവത്ത് കരസ്ഥമാക്കി. അമർ സിങ് അങ്കിത് കുൽദീപ് സിങ് എന്നിവർ രണ്ടും മൂന്നും സ്‌ഥാനം നേടി.
കേരളത്തിൽനിന്നുള്ള മികച്ച പാഡ്ലേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് അശോക്, ആദം മാത്യു സിബി, നിഖിൽ ദാസ്, സുധാകർ ജെന, റയാൻ വർഗീസ്, ഡോണ മാർസെല്ല, ഇ സ്വാലിഹ എന്നിവർക്ക് 10000 രൂപ വീതം സമ്മാനത്തുക ലഭിച്ചു. അണ്ടർ 18 പുരുഷ വിഭാഗത്തിൽ അനക്, ആദം മാത്യു സിബി എന്നിവർക്കും വനിതാ വിഭാഗത്തിൽ കരിഷ്മ ദിവാനും പ്രത്യേക ക്യാഷ് അവാർഡ് നൽകി.
What's Your Reaction?






