അൾജീരിയൻ ബോക്‌സർ ഇമാനെ ഖെലിഫിനെതിരെ പുതിയ വിവാദം ഉയരുന്നു

It is alleged that Imane is biologically male

Jun 3, 2025 - 16:42
 0
അൾജീരിയൻ ബോക്‌സർ ഇമാനെ ഖെലിഫിനെതിരെ പുതിയ വിവാദം ഉയരുന്നു

2024 പാരീസ് ഒളിംപിക്സിലെ വനിതകളുടെ 66 കിലോ വിഭാഗത്തിൽ സ്വർണം നേടിയ അൾജീരിയൻ ബോക്‌സർ ഇമാനെ ഖെലിഫിനെതിരെ പുതിയ വിവാദം ഉയർന്നു. ജൈവപരമായി പുരുഷനാണ് ഇമാനെ എന്നാണ് ആരോപണം. ഡോക്ടർ ലാൽ പാത്ത്‌ ലാബ് റിപ്പോർട്ട് അനുസരിച്ച് ഖെലിഫിന് ജൈവപരമായ ഘടകങ്ങളിൽ പുരുഷ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതെല്ലാം ശാസ്ത്രീയമായി അവരെ ജൈവപരമായി പുരുഷനായി നിർവചിക്കുന്നു.
ഖെലിഫ് ഈ ആരോപണങ്ങൾ നിഷേധിച്ച്, തന്റെ നേട്ടങ്ങൾ തകർക്കാനുള്ള കുപ്രചരണമാണ് ഇതെന്നും പറഞ്ഞു. സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അവർ നിയമനടപടി സ്വീകരിച്ചു.
ഇമാനെ ഖെലിഫിന് നേരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ അൾജീരിയ ഒളിംപിക് കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യത്തിന് അഭിമാനം കൊണ്ടുവന്ന ഒരു കായികതാരത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടതാണ് ഈ ആരോപണങ്ങൾ എന്നും കമ്മറ്റി പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0