2000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ
The government has directed banks to ensure that the MDR cost is not passed on to customers
2000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്ന ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവർക്ക് വ്യാപാരികൾ നൽകേണ്ട സർവീസ് ചാർജ്ജാണ് എം.ഡി.ആർ. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥയനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിൽ ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന തുകയ്ക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കും. ഈ തുക വ്യാപാരികൾ നൽകേണ്ടതാണെന്നും യു.പി.ഐ ഇടപാട് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ളതല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എം.ഡി.ആർ തുക ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










