പശ്ചിമ ബംഗാൾ സർക്കാർ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Sep 13, 2026 - 20:11
 0
പശ്ചിമ ബംഗാൾ സർക്കാർ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

പശ്ചിമ ബംഗാൾ സർക്കാർ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആവശ്യമായ അംഗീകാരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  ഇതോടൊപ്പം നൂറോളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. ആവശ്യമായ അംഗീകാരങ്ങളുള്ള മദ്രസകൾ തുടർന്നും തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ, മദ്രസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ഷിതിരാം തുഡു വ്യക്തമാക്കി. ജൂൺ ആദ്യം മുതൽ എല്ലാ ജില്ലകളിലും നടപ്പിലാക്കിയ സർവേയിലൂടെ മദ്രസകളുടെ അംഗീകാരം, അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്‌മെന്റ് സംവിധാനം എന്നിവയാണ് വകുപ്പ് വിലയിരുത്തിയത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയ 100 മദ്രസകൾ സമർപ്പിക്കുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും അവയ്‌ക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0