ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കി

Chinas humanoid robot breaks record

Aug 22, 2026 - 20:08
 0
ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട് റെക്കോർഡ് നേട്ടം സ്വന്തമാക്കി

ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട് 100 മീറ്റര്‍ ഓട്ടം 9.32 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി റെക്കോർഡ് സ്വന്തമാക്കി. ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡിനെ മറികടന്നാണ് ഹ്യൂമനോയ്ഡ് റോബോട്ട് നേട്ടം നേടിയത്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ വികസിപ്പിച്ച റോബോട്ട് 100 മീറ്റര്‍ ഓട്ടം 9.32 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടതായാണ് റിപ്പോര്‍ട്ടുകൾ. 
ലൈറ്റ്‌നിങ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് സെക്കന്‍ഡില്‍ 14.5 മീറ്റര്‍ വേഗത കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. ബെയ്ജിങ്ങില്‍ ആരംഭിച്ച രണ്ടാം വേള്‍ഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി നടന്ന പരീക്ഷണ മത്സരത്തിലായിരുന്നു പ്രകടനം. 2009ല്‍ ബെര്‍ലിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡിന്റെ 100 മീറ്റര്‍ ലോക റെക്കോര്‍ഡിനെയാണ് ലൈറ്റ്‌നിങ് മറികടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0