അടിയന്തരാവസ്ഥയേക്കാൾ ഭീകരം ഇന്നത്തെ സ്ഥിതിവിശേഷം - സോഷ്യലിസ്റ്റ് കളക്ടീവ്
അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ് ഇന്നത്തെ സ്ഥിതിവിശേഷം: ലോക് നായക് ജയപ്രകാശ് നാരായണനെപ്പോലുള്ള സോഷ്യലിസ്റ്റ് രാജ്യത്യാഗികളുടെ കുറവ് ശ്രദ്ധേയം:സോഷ്യലിസ്റ്റ് കളക്റ്റീവ്
കൊല്ലം:സോഷ്യലിസ്റ്റ് കളക്റ്റീവ് ൻ്റെ ജില്ലാ പ്രവർത്തക യോഗം ആമ്പാടി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ആ മ്പാടി ആഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ആർ.റ്റി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ അടിസ്ഥാനശിലയായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും അട്ടിമറിച്ച് അദാനി അംബാനി തുടങ്ങിയുള്ള 142 എണ്ണം വരുന്ന കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവനും കൈക്കലാക്കുവാനുള്ള വഴിവിട്ട അവസരം ഒരുക്കിയതിൻ്റെ പരിണിതഫലമാണ് ഇന്ന് രാജ്യം നേരിടുന്ന മുമ്പെങ്ങുമില്ലാത്ത കോർപ്പറേറ്റ് വളർച്ച. നീറ്റ് പരീക്ഷ പാളിയതും സുപ്രീം കോടതിയുടെ വിധിയെ പരസ്യമായി ലംഘിച്ചു കൊണ്ട് മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കാനുള്ള അധികാരം മോഡി കൈക്കലാക്കിയത് ബി.ജെ.പിയുടെ ഭരണം അനന്തമായി നിലനിറുത്തുവാനുള്ള വ്യഗ്രത ഒന്നു കൊണ്ടു മാത്രമാണ്. 1975 ലെ അടിയന്തരാവസ്ഥയേക്കാൾ സ്ഥിതി മോശമാണ് ഇന്നീ രാജ്യം നേരിടുന്ന അവസ്ഥഅന്ന് ബീഹാറിലും ഗുജറാത്തിലുമുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ആ സംസ്ഥാനങ്ങളിൽ അധികാരത്തിലുണ്ടായിരുന്ന ഗഫൂർ- സിമൻസ് ഭായ് പട്ടേൽ മന്ത്രി സഭകൾ കടപുഴകി വീണു. ആ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കൂട്ടിക്കൊണ്ടുവന്നത് നിതാന്ത സോഷ്യലിസ്റ്റായ ജെയപ്രകാശ് നാരായണ നായിരുന്നു.അദ്ദേഹത്തിൻ്റെ നേതൃത്വം അന്നുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളും അംഗീകരിച്ചതുകൊണ്ടാണ് 1977 ൽ ജനതാ പാർട്ടി ഗവൺമെൻ്റിന് ഇന്ത്യയിൽ അധികാരത്തിൽ വരാൻ കഴിഞ്ഞത്. ഇന്നത്തെ സ്ഥിതി സമാനമാണെങ്കിലും വിദ്യാർത്ഥി-യുവാക്കൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇന്ന് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ പൊതു സമ്മതനായ ഒരു നേതാവില്ലാ എന്നുള്ളത് വസ്തുതയാണ്. മോഡി-ഷാ ദ്വയത്തിനെതിരായിട്ടുള്ള പോരാട്ടം ഏകീകൃതമായില്ല എങ്കിൽ തകരുവാൻപോകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായിരിക്കും. യോഗം ഏകകണ്ഠമായി രാജധാനി മോഹൻദാസിനെ സോഷ്യലിസ്റ്റ് കളക്റ്റീവ് ജില്ലാ പ്രസിഡൻ്റായി തെരെഞ്ഞെടുത്തു. "അദാനിയുടെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സർക്കാർ തടയുക " എന്ന ആവശ്യവുമായി നവംബർ 1-ാo തിയതി ജില്ലയിൽ സോഷ്യലിസ്റ്റ് സദസ്സ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് അഡ്വ. ഇരുമ്പിൽ വിജയൻ, എൻ.ആർ.സി നായർ, വിനീത് കുമാർ, ചെമ്പകശേരി ചന്ദ്രബാബു, കാരോട് പത്മകുമാർ, കുതിരച്ചിറ രാജശേഖരൻ , വിനോജ് , നൗഷാദ് തുടങ്ങിയർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












