പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

Dubai has tightened checks on retail shops as the new academic year begins

Aug 20, 2026 - 11:46
 0
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്. ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിനുകളും ഓഫറുകളുമായി വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളും, സ്റ്റേഷനറി കടകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡിന്റെ നേതൃത്വത്തില്‍ 800 ലധികം പരിശോധനകള്‍ നടത്താനാണ് നീക്കം. പരസ്യപ്പെടുത്തിയിരിക്കുന്ന ഓഫറുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വില, തുടങ്ങി ഓരോന്നും രേഖപ്പെടുത്തും.എക്‌സ്‌ചേഞ്ച്, റീഫണ്ട് നയങ്ങളും, പ്രമോഷണല്‍ കാമ്പെയ്നുകള്‍ക്കിടയില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികളും നിരീക്ഷിക്കുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വിപണിയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.ബാക്ക്-ടു-സ്‌കൂള്‍ പ്രമോഷനുകളുടെ സമയത്ത് ഷോപ്പിംഗ് നടത്തുന്ന കുടുംബങ്ങള്‍ കിഴിവും സാധനങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0