ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍
Iran has temporarily halted its attacks on Gulf countries
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍. ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്നും ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ട്രംപ് അമേരിക്കന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക പരിഹാരമാവുകയാണ്. രണ്ട് ദിവസമായി യുഎസ് ഇറാനെതിരെ ആക്രമണം നടത്താത്ത പശ്ചാത്തലത്തിലാണ് തീരുമാനം. യുഎസ് വ്യോമസേനയുടെ വ്യോമ പ്രതിരോധ മിസൈല്‍ ശേഖരത്തിലുണ്ടായ വന്‍ കുറവ് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട് .
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











