കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേർസ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി

State vendors association

Mar 23, 2026 - 18:47
Mar 23, 2026 - 19:28
 0
കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേർസ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി
കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേർസ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേർസ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വെണ്ടർമാരിൽ കൂടി ഈ സ്റ്റാമ്പ് നടപ്പാക്കിയ സർക്കാരിനെ സമ്മേളനം പ്രത്യേകം അഭിനന്ദിച്ചു. 

വെണ്ടർമാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മോചനം ലഭിക്കുന്നതിനായി പ്രിൻറ്റിങ്ങ് ചാർജ് ചുരുങ്ങിയത് ഒരു പേപ്പറിന് 10 രൂപയെങ്കിലും അനുവദിച്ചു തരണമെന്നും വിൽപ്പന പരിധി വർധിപ്പിക്കണമെന്നും ഡിസ്കൗണ്ട് വർധിപ്പിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി എം പ്രദീപ്, സംസ്ഥാന രക്ഷാധികാരി പി വി ഹരിദാസ്, സംസ്ഥാന കോർഡിനേറ്റർ രമ്യ ബാലസുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0