ഈന്തപ്പഴ വിൽപ്പനയിൽ ആഗോളതലത്തിൽ വീണ്ടും ഒന്നാമതെത്തി സൗദി അറേബ്യ
Gulf countries lead the way in date sales and exports
ഈന്തപ്പഴ വിൽപ്പനയിലും കയറ്റുമതിയിൽ മുൻപന്തിയിലാണ് ഗൾഫ് രാജ്യങ്ങൾ. ഈന്തപ്പഴ വിൽപ്പനയിൽ ആഗോളതലത്തിൽ വീണ്ടും ഒന്നാമതെത്തി സൗദി അറേബ്യ. തുടർച്ചയായി നാലാം വർഷമാണ് സൗദി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025-ൽ 193.8 കോടി സൗദി റിയാലിന്റെ ഈന്തപ്പഴമാണ് രാജ്യം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 'സൗദി വിഷൻ 2030'-ന്റെ ഭാഗമായി കാർഷിക കയറ്റുമതി വിപുലീകരിക്കുന്നതിനും ദേശീയ സാമ്പത്തിക വളർച്ചയ്ക്കും ഈ മേഖല നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ഭരണകൂടത്തിന്റെ നിലക്കാത്ത പിന്തുണയും വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സിഇഒ അഹമ്മദ് അൽ-മൂസ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










