ഇന്ത്യക്കാർക്ക് ഇഷ്ടവിഭവം ബിരിയാണി തന്നെയെന്ന് സ്വിഗ്ഗി

Swiggy, biryani retained its top spot for the tenth consecutive year with 93 million orders

Dec 24, 2025 - 16:56
 0
ഇന്ത്യക്കാർക്ക് ഇഷ്ടവിഭവം ബിരിയാണി തന്നെയെന്ന് സ്വിഗ്ഗി

പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് പ്രകാരം, തുടർച്ചയായ പത്താം വർഷവും  9 കോടി 30 ലക്ഷം ഓർഡറുകളുമായി ബിരിയാണി ഒന്നാം സ്ഥാനം നിലനിർത്തി. പലവിധ പുത്തൻ വിഭവങ്ങൾ ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക് എന്നും പ്രിയം ബിരിയാണിയോടാണ്. അതായത് ഓരോ 3.25 സെക്കൻഡിലും ഒരു ബിരിയാണി വീതം ഓർഡർ ചെയ്യപ്പെട്ടു. ബിരിയാണിയിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകർ ഏറെ. 5 കോടി 77 ലക്ഷം ഓർഡറുകളാണ് ചിക്കൻ ബിരിയാണിക്ക് ലഭിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0