ഡ്രൈവിങ് ലൈസന്‍സിനായി ഒരു പരീക്ഷ കൂടി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്
The Transport Department has introduced an additional test for obtaining a driving license
ഡ്രൈവിങ് ലൈസന്‍സിനായി ഒരു പരീക്ഷ കൂടി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും പരീക്ഷ. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റാണ് പാസാകേണ്ടത്. വീഡിയോ ഗെയിം മാതൃകയിലാണ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിങിനിടെ റോഡില്‍ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുന്ന ഹസാര്‍ഡ് പെര്‍സെപ്ഷന്‍ പരിശീലനമാണ് പുതിയതായി ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













