ഒമ്പത് ക്ഷേമനിധികളുടെ പ്രവർത്തനം അന്വേഷണ വിധേയമാക്കണം - എച്ച്.എം.എസ്.

Oct 29, 2026 - 09:21
 0
ഒമ്പത് ക്ഷേമനിധികളുടെ പ്രവർത്തനം അന്വേഷണ വിധേയമാക്കണം - എച്ച്.എം.എസ്.

ഒമ്പത്ക്ഷേമനിധികളുടെ പ്രവർത്തനം അന്വേഷണ വിധേയമാക്കണം :എച്ച്.എം.എസ്

          കൊല്ലം:ജനസംഖ്യയുടെ 60 ശതമാനം വരുന്ന തൊഴിലാളി സമൂഹത്തിൽ ഏതാണ്ട് 80ശതമാനവും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്.സംടമേഖലയിലെ തൊഴിലാളികൾ അവരുടെ സംഘടിത ശക്തികാട്ടി അവരുടെ അവകാശങ്ങൾ വിലപേശി വാങ്ങിച്ചു സമൂഹത്തിന്റെ ഉന്നതിയിൽ എത്തുമ്പോൾ ഏതാണ്ട് 80ശതമാനം വരുന്നമറ്റുതൊഴിലാളികൾഅവകാശംങ്ങൾ നിഷേധിച്ചു പാർശ്വവത്കരിക്കപ്പെട്ടു സമൂഹത്തിന്റെ അടിത്തട്ടിൽ തള്ളപ്പെട്ടു പോകുന്നു. ഉന്നതവിധ്യാഭ്യാസംവരെ നിഷേധിച്ചു അസംഘടിത മേഖലയിൽ തന്നെ തളച്ചിടപ്പെടുകയാണ്. അത്തരം അസംഘടിത മേഖലയിലെ തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകി സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുക എന്നധൗത്യം നിറവേറ്റാനാണ് വിവിധ ക്ഷേമനിധികൾ സർക്കാർ രൂപീകരിച്ചത്.

 നിർഭാഗ്യ മെന്നുപറയട്ടെ ഇ ക്ഷേമനിധികൾ ഇന്ന് അതിലെ ജീവനക്കാരുടെ ശമ്പളം കൊടുക്കാനും ദൈനം ദിന ചെലവിനുപോലും ശ്വാസംമുട്ടുകയാണ്. ക്ഷേമനിധികളിൽ നിന്നുള്ള പെൻഷനും മറ്റെല്ലാ ആനുകൂല്യങ്ങളും മാസങ്ങളായി കുടിശ്ശികയാണ്. അവരടച്ച പണം പോലും തിരിച്ചു കൊടുക്കാൻ സാധിക്കുന്നില്ല.

  മാത്രമല്ല സംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളെ സംബന്ധിച്ചു അന്വേഷണം നടത്താൻ കമ്മീഷനുകളെ വയ്ക്കാറുണ്ട്. അത്തരത്തിൽ ഒരന്വേഷണവും അസംഗെടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചു നടത്തിയിട്ടില്ല.

   അതുകൊണ്ട് ഹൈക്കോടതിയിൽ നിന്നും പെൻഷനായ ഒരു ജെഡ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിSS ച്ച് നടപ്പിലാക്കണമെന്ന് ജനത കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്)സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതടങ്ങുന്ന നിവേദനം യൂണിയൻ പ്രസിഡണ്ട് കെ പി മോഹനൻ , ജനറൽ സെക്രട്ടറി ഒ.പി. ശങ്കരൻ , എച്ച്.എം.എസ് ദേശീയ കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ യൂണിയൻ സംസ്ഥാന ഉപാധ്യക്ഷൻ എസ് . സിനിൽ കെ കെ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സർക്കാരിന് സമർപ്പിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0