അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്

A three-year-old boy was injured after a fan in an anganwadi building broke

Jun 19, 2025 - 22:53
 0  0
അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്

അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. കൊല്ലം തിരുമുല്ലവാരത്താണ് സംഭവം.  തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍ അംഗൻവാടിയിൽ ഇരുന്ന സമയം പൊട്ടിവീണത്. നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0