തൃശൂരിൽ പുലികളിറങ്ങി. ഓണാഘോഷങ്ങൾക്ക് സമാപനംകുറിച്ചുള്ള പുലിക്കളി കൗതുകമാവുന്നു
Tigers have arrived in Thrissur. The tiger fight, which concludes the Onam celebrations, is being attended by many people of all ages

തൃശൂരിൽ പുലികളിറങ്ങി. ഓണാഘോഷങ്ങൾക്ക് സമാപനംകുറിച്ചുള്ള പുലിക്കളിയിൽ പ്രായഭേദമെന്യേ നിരവധിയാളുകളാണ് പങ്കെടുക്കുന്നത്. സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായിഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് പുലിക്കളിക്ക് തുടക്കമായത്.വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ഒൻപത് ടീമുകളാണ് പങ്കെടുക്കുന്നത്. 51 പുലികൾ വീതമുള്ള ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തിയതോടെയാണ് പുലികളിക്ക് തുടക്കമായത്.
ജില്ലാ ഭരണകൂടവും സാംസ്‌കാരിക വകുപ്പും തൃശൂർ കോർപ്പറേഷനും ചേർന്ന് മത്സരം കാണാനെത്തുന്ന വിദേശികൾക്കായി പ്രത്യേക പവിലിയാനുകളും ഒരുക്കിയിട്ടുണ്ട്. പുലിക്കളിയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ദേശങ്ങൾക്ക് യഥാക്രമം 62,500, 50,000, 43,750 രൂപ വീതമാണ് സമ്മാനം ലഭിക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും.
What's Your Reaction?






