ചാലക്കുടിയിൽ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്

Fire in Chalakudy. The fire broke out at the Ookens Paint Godown in North Chalakudy

Jun 16, 2025 - 11:42
 0  2
ചാലക്കുടിയിൽ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്

ചാലക്കുടിയിൽ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. പെയിന്റ് കടയായതിനാൽ‌ പുക വലിയ രീതിയിൽ ഉയരുന്നുണ്ട്. സമീപത്ത് ഉണ്ടായിരുന്ന കടകളിലെ ജീവനക്കാരെ അടക്കം ഒഴിപ്പിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0