പൂജയുടെ മറവിൽ പീഡനം. തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരനെ അറസ്റ്റ് ചെയ്തു
Rape under the guise of puja. An employee of the Peringottukara Devasthanam in Thrissur has been arrested

പൂജയുടെ മറവിൽ പീഡനം. തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരനെ ബാംഗ്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നം തീർക്കാൻ ക്ഷേത്രത്തിൽ പൂജക്കായി എത്തിയ കർണാടക സ്വദേശിനിയെ വാട്ട്സാപ്പ് കോളിൽ വിളിച്ചും നഗ്നത പകർത്തുകയും ഇത് കാണിച്ചു പിന്നീട് പീഡിപ്പിച്ചുവെന്നാണ് പരാതി. ബാംഗ്ളൂർ പോലീസ് തൃശ്ശൂരിലെത്തിയാണ് ക്ഷേത്രജീവനക്കാരൻ അരുണിനെ അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ വീഡിയോകോൾ ചെയ്ത് നഗ്നയാവാൻ ആവശ്യപ്പെടുകയും വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്ത് കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദേവസ്ഥാനത്തിലെ മുഖ്യ പുരോഹിതൻ ഉണ്ണി ദാമോദരന്റെ അറിവോടെയാണ് പീഡനമെന്നും പരാതിയിലുണ്ട്. ഉണ്ണി ദാമോദരൻ ഇപ്പോൾ ഒളിവിലാണ്. വാട്ട്സാപ്പ് ചാറ്റുകളും മോശമായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
What's Your Reaction?






