ജിഎസ് ടി പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തി രാജ്യം
Prime Minister Narendra Modi said that the concessions are a Navratri gift for the people
ജിഎസ് ടി പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തി രാജ്യം. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറയും. ബിസ്ക്കറ്റിനും ഐസ്ക്രീമിനും ചോക്ലേറ്റിനും കോൺഫ്ലേക്സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും.
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും. സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങൾക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വർദ്ധിക്കുക. 40 ശതമാനം സിൻ ടാക്സ് ആണ് ലഹരി വസ്തുക്കൾക്കു മുകളിൽ ചുമത്തുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













