കേന്ദ്ര സർക്കാർ ലേബർ കോഡുകൾ മാറ്റുന്നതിനായി നടത്തുന്ന നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത വേണം: കെ.കെ.ശൈലജ ടീച്ചർ

Sep 13, 2026 - 08:58
Sep 13, 2026 - 09:00
 0
കേന്ദ്ര സർക്കാർ ലേബർ കോഡുകൾ മാറ്റുന്നതിനായി നടത്തുന്ന നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത വേണം: കെ.കെ.ശൈലജ ടീച്ചർ

കേന്ദ്ര സർക്കാർ ലേബർ കോഡുകൾ മാറ്റുന്നതിനായി നടത്തുന്ന നീക്കങ്ങൾക്കെതിരെനിതാന്ത ജാഗ്രതയുണ്ടാകണം : കെകെശൈലജ

ഹരിപ്പാട്: ഐക്യരാഷ്ട്ര സഭ 2026 നെ വനിതാകർഷകവർഷമായിപ്രഖ്യാപിക്കുകയും ഇന്ത്യയിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്നവരിൽ മുക്കാൽ പങ്കും സ്ത്രീകളായിരിക്കുകയും ചെയ്യുമ്പോഴും കൃഷിഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പരിതാപകരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു.

 ആലപ്പുഴയിൽ നടക്കുന്ന കേരള കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.

 സൊദ്ദേശത്തോടെകൃഷിയിലേക്കിറങ്ങിവരുന്നവരുടെ എണ്ണം കൂടുന്നില്ല.വനിതാ കർഷകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയണം. അതിനായി കർഷകസംഘം പ്രവർത്തകർ ഗ്രാമങ്ങളിലേക്കിറങ്ങണം.

തൊഴിലിനായി ഗ്രാമങ്ങളിൽ നിന്ന്നഗരങ്ങളിലേക്കുള്ള കുടിയേറ്റം കൂടിവരികയാണ്. കൃഷിപ്പണിയുംഭക്ഷണ വിതരണവുംപ്രവൃത്തി വിഭജനവുമൊക്കെ സ്ത്രീകളെ അടിമത്വത്തിലേക്ക് നയിക്കുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിക്കാർ കടുത്തചൂഷണത്തിനിരയാക്കി.അതിനെതിരായി നടന്ന ഉജ്ജ്വല പോരാട്ടങ്ങളാണ് ഉത്തര കേരളത്തിൽ നടന്നത്.ബ്രിട്ടീഷ്ഭരണക്കാലത്ത്കൃഷിക്കാരാകെ കടുത്ത പട്ടിണിയിൽ വലഞ്ഞപ്പോൾഅവർകൃഷിചെയ്തുണ്ടാക്കിജന്‌മിയുടെപത്തായപ്പുരകളിൽസംഭരിച്ചു സൂക്ഷിച്ച നെല്ലിലൊരുഭാഗം പട്ടിണി മാറ്റാൻചോദിച്ച പാവപ്പെട്ട കർഷകർക്കെതിരെ ജന്മിമാരുടെ ഗുണ്ടകളും പോലീസും നടത്തിയ തേർവാഴ്ചകൾക്കെതിരെ കയ്യൂരിലും, കരിവള്ളൂരിലും കാവുമ്പായിലുംമുനയൻ കുന്നിലുമൊക്കെ നടന്നകർഷക പോരാട്ടങ്ങൾ തൊഴിലാളി-കർഷക മുന്നേറ്റങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകിയത്.

The Central Government's move to amend labor codes: Exercise caution.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0