വയോജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
വയോജന കൂട്ടായ്മ സംഘടിപ്പിക്കുന്നു
ആലപ്പുഴ:എസ്.സി/എസ്.ടി വെൽഫെയർ കാർഷിക കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ഉല്ലാസം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്നു. വയോജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ, അനാരോഗ്യം, മക്കളിൽ നിന്നുള്ള സംരക്ഷണമില്ലായ്‌മ, പീഡനം, വീടുകളിൽ നിന്നും പുറത്താക്കൽ, പൊതു ഇടങ്ങളിലും ദേവാലയങ്ങളിലും ഉപേക്ഷിക്കൽ എന്നിവക്കെല്ലാം ഉള്ള ശാശ്വത പരിഹാരമാണ് കൂട്ടായ്മയുടെ ഉദ്ദേശം. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി സ്വതന്ത്രമായി ചിന്തിക്കുന്ന വയോജനങ്ങളുടെ ഒരു വെൽഫെയർ സൊസൈറ്റിക്ക് രൂപം നൽകുകയും അതിലൂടെ സർക്കാരിന്റെ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും എല്ലാ വയോജനങ്ങളിലും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സർവീസിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ നവംബർ 10ന് മുമ്പായി താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്. കെ തുളസീധരൻ 9400140037
പി രവി 9846228298 സുനിൽകുമാർ 9605115124ആർശ്രീലത 9074457093
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












