ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
K Jayakumar dismissed reports of a rice shortage at Sabarimala as baseless
ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം തുടങ്ങും. കൂടുതൽ ഭക്തർ വന്നാലും ആവശ്യത്തിനുള്ള അരവണ സന്നിധാനത്ത് ഉണ്ടാകും. 10 ലക്ഷത്തിൽ താഴെ അരവണ ഉണ്ടാക്കി വയ്ക്കുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










