ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടം റിമാൻഡിൽ

ahul Mangkootam remanded in sexual assault case

Jan 11, 2026 - 19:19
 0
ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടം റിമാൻഡിൽ

സ്വന്തം ലേഖകൻ

മാവേലിക്കര: ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിനെ റിമാൻഡ് ചെയ്തു.14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ രാഹുൽ മാങ്കൂട്ടത്തിനു് ജഡ്ജി ജാമ്യം നിഷേധിക്കുകയായിരുന്നു.മൂന്നാമത്തെ ലൈംഗീക പീഡനക്കേസായതിനാൽ കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നറിയുന്നു.ഇത് സംബന്ധിച്ച് കോൺഗ്രസ്സ് പാർട്ടിയും രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കില്ല.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.മുരളിധരൻ എന്നിവർ ഇതിനോടകം തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും രാഹുലിനെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും പറഞ്ഞിരുന്നു.

മാവേലിക്കര സ്പെഷ്യൽ സബ്‌ ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന് മുന്നിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം നാളെ  അപേക്ഷ നൽകും.സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ രാഹുൽ മാങ്കൂട്ടം ആവർത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാൾ ഹാബി ച്വൽ ഒഫൻ്റാണ് എന്നതുമുൾപ്പെടെ സീരിയസ് റിപ്പോർട്ടാണ് പോലീസ് പറയുന്നത്. അന്വേഷണത്തോട് രാഹുൽ പൂർണമായി സഹകരിക്കുന്നില്ലത്രെ. അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാതെ തൻ്റെ അഭിഭാഷകൻ പറയുമെന്നാണ് രാഹുലിൻ്റെ ഭാഷ്യം. താൻ നിരപരാധിയാണെന്നും, പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുൽ അന്വേഷണ സംഘത്തോട് പറയുന്നത്.ഇന്ന് അതിരാവിലെ പാലക്കാട് നിന്നുമാണ് രാഹുൽ മാങ്കുട്ടത്തെ കസ്റ്റഡിയിലെടുത്തത്.ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിഷയമുണ്ടായ കെ.പി.എം ഹോട്ടലിൽ വച്ചാണ് ഒരു വർഷത്തിനു ശേഷം രാഹുലിനെ പോലീസ് പിടികൂടുന്നത്.ഷൊർണ്ണൂർ ഡി.വൈ.എസ്.പി.മുരളീധരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.രഹസ്യമായ നീക്കത്തിലൂടെ മറ്റാരും മുറിയിൽ ഇല്ലാത്ത നേരത്താണ് പോലീസ് ഹോട്ടലിൽ എത്തി രാഹുലിനെ പിടികൂടിയത്.വനിത പോലീസ് ഉൾപ്പെടെ എട്ടംഗ സംഘം രാഹുൽ മങ്കൂട്ടത്തെ കസ്റ്റഡിയിൽ എടുത്തത്.രാഹുലിൻ്റെ പേരിൽ മൂന്ന് ബലാൽത്സംഗ കേസ്സുകളാണ് നിലവിലുള്ളത്.ആദ്യത്തെ കേസ്സിൽ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു.രണ്ടാമത്തെ കേസ്സിൽ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാഹുൽ എം.എൽ.എ.സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ചില രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0