ഒമാനിനടുത്ത് ടാങ്കറിന് നേരെ യുഎസ് നാവികസേന ആക്രമണം 24 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി

All 24 Indian crew members aboard the oil tanker MT Marivex

Jun 9, 2026 - 15:57
 0
ഒമാനിനടുത്ത് ടാങ്കറിന് നേരെ യുഎസ് നാവികസേന ആക്രമണം 24 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് വെച്ച് യുഎസ് നാവികസേനയുടെ മിസൈലാക്രമണത്തിൽ അപകടത്തിൽപെട്ട എംടി മാരിവെക്സ്'  എന്ന എണ്ണ ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ അധികൃതരും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അതിവേഗ നീക്കത്തിലൂടെയാണ് നാവികരെ പരിക്കുകളൊന്നുമില്ലാതെ എയർലിഫ്റ്റ് ചെയ്തത്. ഇറാനിലേക്കുള്ള കപ്പൽ ഗതാഗതത്തിന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. ടാങ്കർ കപ്പൽ, കർണാടകയിലെ കാർവാറിൽ നിന്നും ഒമാനിലെ ദുഖ്‌മിലേക്ക് പോവുകയായിരുന്നു. ഒമാനിലെ മസിറ ദ്വീപിന് സമീപം അന്താരാഷ്ട്ര സമുദ്രപാതയിലൂടെ നീങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരിലൊരാളുടെ ബന്ധു വഴി വിവരം ലഭിച്ച മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ ഉടൻ തന്നെ ഒമാൻ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായി ബന്ധപ്പെട്ടു. ഒമാൻ നാവികസേനയുടെയും വ്യോമസേനയുടെയും രണ്ട് ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി കപ്പലിന്റെ ഡെക്കിൽ നിന്നും 24 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് കരയിലെത്തിച്ചു. രക്ഷപ്പെടുത്തിയ എല്ലാ ഇന്ത്യൻ നാവികരും നിലവിൽ പൂർണ്ണ സുരക്ഷിതരാണെന്നും, അവരുടെ തുടർന്നുള്ള സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0