യുനൂസ് എൻജി കോളേജിന്റെ സിൽവർ ജൂബിലി ആഘോഷവും ഇന്നോവേഷൻ ഹൗസ് ഉദ്‌ഘാടനവും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ധീൻ നിർവഹിച്ചു

Education Minister Shamsudeen inaugurated the Silver Jubilee celebrations of Yunus Eng College and the Innovation House

Aug 7, 2026 - 19:47
 0
യുനൂസ് എൻജി കോളേജിന്റെ സിൽവർ ജൂബിലി ആഘോഷവും ഇന്നോവേഷൻ ഹൗസ്  ഉദ്‌ഘാടനവും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ധീൻ നിർവഹിച്ചു


കൊല്ലം: യുനൂസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ യുനൈറ്റഡ് എൻജിനീയേഴ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സിൽവർ ജൂബിലി ആഘോഷവും ഇന്നോവേഷൻ ഹൗസ്  ഉദ്‌ഘാടനവും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ധീൻ നിർവഹിച്ചു. ഇന്നോവേഷൻ ഹൗസ് പദ്ധതി, വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന ഒരു നൂതന സംരംഭമായി ശ്രദ്ധേയമായി. കേരളത്തിലെ യുവജനങ്ങൾ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരായി വളരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പാണ് ഈ സംരംഭം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ  കഴിവുകൾ വികസിപ്പിക്കാനും പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. 

ഐഒ ടൈഡ്സ് എന്ന ഐ.ടി. കമ്പനിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഈ ഇൻക്യൂബേറ്റർ വഴി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. 2026–2027 വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, സ്കിൽ ഡെവലപ്‌മെന്റ് പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.ഇന്നോവേഷൻ ഹൗസ്ന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഐഒ ടൈഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ  ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും. ആദ്യഘട്ടമായി ഐഒ ടൈഡ്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഐ സിറ്റിസൺ അസിസ്റ്റന്റ്  എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  അധിഷ്ഠിത സർക്കാർ സേവന പ്ലാറ്റ്ഫോമിന്റെ അടുത്ത ഘട്ട വികസനങ്ങളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കാളികളാകും. പദ്ധതിയുടെ ആദ്യഘട്ടം ഇതിനകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.

ഇന്നോവേഷൻ ഹൗസ് പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചർ മഗ്   എന്ന കമ്പനിയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ അസ്സസ്മെന്റ്, മോക്ക് ഇന്റർവ്യൂ,പെർഫോമൻസ് ഇവാലൂഷൻ റിപ്പോർട്ട്,  പ്ലേസ്മെന്റ് റെഡിനസ് പ്രോഗ്രാം എന്നിവയും ലഭ്യമാക്കും. ഇതിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തി ദേശീയ-അന്തർദേശീയ തൊഴിലവസരങ്ങളിലേക്ക് അവരെ കൂടുതൽ സജ്ജരാക്കുകയാണ് ലക്ഷ്യം.
ഇന്നോവേഷൻ ഹൗസ് പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഐഒ ടൈഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ആണ്. കമ്പനിയുടെ സിഇഒ  ശ്രീമതി കൃഷ്ണലത എസ്.ആർ.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  സുഹാസ് സുഗതൻ,ചീഫ് ടെക്നിക്കൽ ഓഫീസർ ബാലു ജയപ്രകാശ്   മറ്റ് ടീം അംഗങ്ങൾ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.
യൂനിസ് കോളേജ് ചീഫ് പട്രോൺ ഷാജഹാൻ യൂനിസ്, ചെയര്മാന്  നൗഷാദ് യൂനിസ്, പ്രിൻസിപ്പൽ ഡോ. ആർ. എൽ. രാജ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സിൽവർ ജൂബിലി ആഘോഷങ്ങൾ 2027 ജൂലൈ വരെ തുടരും 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0