കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി
The Supreme Court has warned the Centre regarding the need to regulate childrens use of social media
കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. പ്രായപൂർത്തിയാകാത്തവർ അക്കൗണ്ട് തുറക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










