നാലാം ക്‌ളാസുകാരനായ ഫിദൽ പി.എസ് ഇംഗ്ലീഷിൽ കഥാ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ്
Fourth-grade Fidel P.S. has published a story book in English

നാലാം ക്‌ളാസുകാരനായ ഫിദൽ പി.എസ് ഇംഗ്ലീഷിൽ കഥാ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആൻ അൺലൈക്കലി ഫ്രണ്ട്ഷിപ് എന്ന പുസ്തകം കുട്ടികളുടെ; അതിജീവനത്തിന് ഒരു മാതൃകയാണ്. ഫിദലിന്റെ പുസ്തകം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്തു.
കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന്റെ തെളിവായി നിരവധി കൊച്ചു കൂട്ടുകാർ കഥയും കവിതയും നോവലും ഒക്കെ പ്രസിദ്ധീകരിച്ച വാർത്തകൾ നാം വായിച്ചിട്ടുണ്ട്. എങ്കിൽ ഫിദൽ കഥയെഴുതിയതിൽ എന്ത് പുതുമ? പുതുമയുണ്ട്, പഠന വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ഫിദൽ.ശരിയായ രീതിൽ എഴുതാൻ ബുദ്ധിമുട്ടുണ്ടാകുന്ന ഡിസ്‌ഗ്രാഫിയ എന്ന അവസ്ഥയിലൂടെ കടന്നുപോയ കുട്ടിയാണ് ഫിദൽ.നിപ്മറിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ പരിശീലനം നേടിയ ഫിദൽ പഠനവൈകല്യം എന്ന അവസ്ഥയെ മറികടന്നു എന്നു മാത്രമല്ല ഇംഗ്ലീഷിൽ കഥയെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നത് ഏറെ അഭിനന്ദനീയമാണ്.
പഠനവൈകല്യം എന്ന അവസ്ഥ നേരത്തേ കണ്ടെത്തി പരിശീലനം നൽകിയാൽ ഈ അവസ്ഥയെ വിജയകരമായി മറികടക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫിദൽ എന്ന ഈ മിടുമിടുക്കൻ.
കല്ലേറ്റുംകര കേരളാ ഫീഡ്‌സിലെ ജീവനക്കാരനായ സുനിലിന്റെയും ഷമിതാ സുനിലിന്റെയും മകനാണ് ഫിദൽ. ഫിദലിന്റെ അനിയൻ സാവനും ആലത്തൂർ എ. എം. എൽ. പി സ്കൂളിലെ വിദ്യാർത്ഥിയാണ്.
What's Your Reaction?






