കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കുന്നു
For the first time, a public sector undertaking, Kerala State Coir Corporation, is opening a showroom at an international shopping mall

ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തിരുവനന്തപുരത്തെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമിൽ മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
What's Your Reaction?






