ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വേര്‍പിരിയുന്നു
Indian badminton stars Saina Nehwal and P Kashyap are separating after 7 years of marriage

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വേര്‍പിരിയുന്നു. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് സൈന വേർപിരിയൽ പുറംലോകത്തെ അറിയിച്ചത്.ജീവിതം ചിലപ്പോള്‍ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ ഞങ്ങൾക്കായി തിരഞ്ഞെടുക്കുന്നു. പങ്കുവെച്ച ഓര്‍മകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,' - സൈന സ്റ്റോറിയില്‍ കുറിച്ചു. എന്നാല്‍ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
What's Your Reaction?






