ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായ ഗുകേഷ് ഡൊമ്മരാജു
World Chess Championship winner Gukesh Dommaraju achieved a great feat in the world.
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായി ചരിത്രം കുറിച്ച 18 വയസ്സുകാരനായ ഗുകേഷ് ഡൊമ്മരാജു, ഇന്ത്യയുടെ ചെസ്സ് ലോകത്ത് വലിയ നേട്ടമാണ് കൈവരിച്ചത്. അതോടൊപ്പം അദ്ദേഹത്തിന്റെ സാമ്പത്തിക വരുമാനവും ഏറെ വർധിച്ചു. ചാംപ്യൻഷിപ്പിലൂടെ ഗുകേഷിനു ഏകദേശം 11.45 കോടി രൂപ സമ്മാനമായി നേടി. ഇതിൽ മൂന്ന് ഗെയിമുകൾ വിജയിച്ചതിന് 5.07 കോടി രൂപ ലഭിച്ചു, കൂടാതെ ഒന്നിച്ചുള്ള സമ്മാന പൂളിൽ നിന്ന് 6.36 കോടിരൂപ കൂടി ലഭിച്ചു. 2024ലെ മറ്റ് മത്സരങ്ങളിൽ നിന്ന് മാത്രം അദ്ദേഹം സമ്പാദിച്ചത് 13.6 കോടി രൂപ ആണ്. തമിഴ്‌നാട് സർക്കാർ ലോക ചാമ്പ്യൻ ആയി നേടിയതിന്റെ പ്രതിഫലമായി 5 കോടി രൂപ സമ്മാനമായി നൽകി. പ്രമുഖ ബ്രാൻഡുകളുമായുള്ള സഹകരണം വഴിയും ഗുകേഷിന്റെ വരുമാനം ഏറെ വർധിച്ചു. ഇന്ത്യയിലെ നിയമപ്രകാരം, ഇത്തരം സമ്മാന തുകകൾക്ക് 30% മുതൽ 42% വരെ നികുതിയുണ്ട്. അതിനാൽ, ഗുകേഷ് തന്റെ സമ്മാന തുകയിൽ വലിയൊരു ഭാഗം നികുതിയായി അടയ്ക്കേണ്ടിവരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













