സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാൻ നയപ്രഖ്യാപനം
Policy announcement to provide up to three days of menstrual leave per month to school girls
പ്രൊജക്റ്റ് മെൻസ്ട്രുവൾ ഡിഗ്നിറ്റി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാൻ സർക്കാർ ചരിത്രപരമായ പ്രഖ്യാപനം നടത്തി. കേരള സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പ്രഖ്യാപനം നടത്തിയത്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം വരെ ആർത്തവ അവധി ലഭിക്കും. അവധി എടുക്കുന്ന പെൺകുട്ടികൾക്ക് പഠനത്തിൽ പിന്നാക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ക്ലാസുകൾ ഒരുക്കി അക്കാദമിക് പിന്തുണ ഉറപ്പാക്കും. കുട്ടികൾ എടുക്കുന്ന ഈ അവധി അവരുടെ വാർഷിക മൂല്യനിർണ്ണയത്തെയോ ഹാജർ നിലയെയോ ബാധിക്കാത്ത രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ മാർഗ്ഗരേഖകൾ തയ്യാറാക്കുന്നത്.
ഇതിനൊപ്പം സർക്കാർ-സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവാവധി നിർബന്ധമാക്കുമെന്നും, 50-ൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ഡേ-കെയർ/ക്രഷ് സൗകര്യം നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേരളത്തിലെ സർവ്വകലാശാലകളിലെ കോളേജ് വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനികൾക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













