സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനോത്സവത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് മെഗാ ക്വിസ് പ്രോഗ്രാം നയിക്കുന്നു.

Grandmaster G.S. Pradeep is leading the mega quiz program at the State Library Council's reading festival.

Dec 28, 2025 - 20:04
Dec 28, 2025 - 20:08
 0
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനോത്സവത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് മെഗാ ക്വിസ് പ്രോഗ്രാം നയിക്കുന്നു.

കൊല്ലം : 
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവത്തിന് ഇന്ന് സമാപനം 

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല വായനോത്സവം ഇന്ന് സമാപിക്കും. മത്സരാര്‍ഥികളുടെ പ്രോജക്ടും അഭിമുഖ പരീക്ഷയും ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിച്ച മെഗാ ക്വിസ് എന്നിവയാണ് രണ്ടാം ദിനമായ ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെയും വേദികളിലായി നടന്നത്. മത്സരാര്‍ഥികളുമായി ജി.ആര്‍.ഇന്ദുഗോപനുമായി എഴുത്തനുഭവങ്ങളും പങ്കുവച്ചു.  

മൂന്നു ദിവസം നീണ്ട വായനോത്സവത്തില്‍ മൂന്നു വിഭാഗങ്ങളിലായി താലൂക്ക്, ജില്ലാ തലങ്ങളില്‍ വിജയികളായവരാണ് സംസ്ഥാന തലത്തില്‍ പങ്കെടുത്തത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 14 ജില്ലകളില്‍നിന്ന് 28 പേരും മുതിര്‍ന്നവരുടെ ഒന്നാം വിഭാഗത്തില്‍ 14 പേരും രണ്ടാം വിഭാഗത്തില്‍ മത്സരിച്ച 14 പേരില്‍നിന്നും വിവിധ വിഭാഗങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളായവരെ കണ്ടെത്തുന്നത്. 

സമാപന ദിനമായ ഇന്ന് മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, വി.ഷിനിലാല്‍, ഷീജ വക്കം എന്നിവര്‍ പങ്കെടുക്കുന്ന സര്‍ഗസംവാദം നടക്കും. സമാപന സമ്മേളനം കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മോട്ടിവേഷന്‍ വിത്ത് മാജിക് എന്ന പരിപാടിയും നടക്കും. 

ഫോട്ടോ ക്യാപ്ഷന്‍: സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വായനോത്സവത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് മെഗാ ക്വിസ് പ്രോഗ്രാം നയിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0