സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻ ഷംസുദീൻ

Shamsudheen stated in the Legislative Assembly that measures will be taken to reduce the excessive weight of school bags carried by students

Oct 26, 2026 - 16:06
 0
സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻ ഷംസുദീൻ

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും. പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കും.കൈപ്പമംഗലം എംഎൽഎ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനം ആണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0