ഡൽഹി മോത്തി നഗറിലെ ജനകൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ നിയമിതനായി
Sanju Samson has been appointed as the brand ambassador for the Jan Kaushal Kendra in Moti Nagar
ഡൽഹി മോത്തി നഗറിലെ ജനകൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിയമിതനായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി. മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ പദവിയിലൂടെ ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും സഞ്ജുവിന്റെ സാന്നിധ്യം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താരത്തെ 'ടീം ഡൽഹി'യിലേക്ക് സ്വാഗതം ചെയ്തു. എം.എൽ.എ ഹരീഷ് ഖുറാന, ട്രിനിറ്റി ഫൗണ്ടേഷൻ, ഐ.എ.സി.ടി എഡ്യൂക്കേഷൻ എന്നിവയുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










