തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു

Tamil film director and actor Bharathiraja passed away

Jun 10, 2026 - 12:07
 0
തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ  അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ  അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1977 ൽ കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആറു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നാല് ഫിലിംഫെയർ അവാർഡുകളും, ആറു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2004 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കഴിഞ്ഞ വർഷം മാർച്ചിൻ മകൻ മനോജ് ഭാരതിരാജയുടെ അകാല വിയോഗത്തെത്തുടർന്ന് ഭാരതിരാജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ചന്ദ്രലീലാവതിയാണ് ഭാര്യ, ജനനി രാജ്കുമാറാണ് മകൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0