ജില്ലാ സബ്ബ്. ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: യു.എ.സി ഹരിപ്പാട് ജേതാക്കൾ
ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് : യു. എ. സി ഹരിപ്പാട് ജേതാക്കൾ
ആലപ്പുഴ/ചെന്നിത്തല : പതിനൊന്നാമത്ത് ആലപ്പുഴ ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ യു. എ. സി ഹരിപ്പാട് ജേതാക്കൾ. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മഹാത്മാ ക്ലബ്ബ് ചെന്നിത്തലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം. എസ്. എസ്. റ്റി. സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. യു. എ. സി ഹരിപ്പാടിന്റെ അല്ലു. എ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി. എസ്. എസ്. റ്റി. സി രക്ഷാധികാരി എൻ. ഷാരോൺ ഗോപൻ സമ്മാനദാനം നിർവ്വഹിച്ചു. യു. എ. സി മുഖ്യ പരിശീലകനായ മുഹമ്മദ് മുജീബ്, സഹ പരിശീലകരായ സൈദ്, ആദിത്യൻ തുടങ്ങിയവർ ചരിത്രത്തിന് സാക്ഷിയായി. ജില്ലാ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ഫ്രഡി. ഡി. ജൂലിയസ് , കേരള ത്രോബോൾ അസോസിയേഷൻ റഫറിമാരായ അരുൺ, ഷിനാസ് താരങ്ങളെ അഭിനന്ദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












