ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
Father kills his differently abled son and commits suicide. The incident took place in Thodupuzha, Idukki

ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. ഇടുക്കി തൊടുപുഴയിലാണ് സംഭവം. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല. ഉൻമേഷിന്റെ ഭാര്യ ശില്പ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. വസ്ത്രവ്യാപാര കേന്ദ്രത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ശില്പ. മകനെ കൊലപ്പെടുത്തിയ ശേഷം ഉൻമേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംഭവസ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചത്.
What's Your Reaction?






