പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ മെഗാ തൊഴിൽ മേള നടന്നു.

A mega job fair was held at Ansar Women's College, Perumpilavu.

Apr 25, 2025 - 11:24
 0  22
പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ മെഗാ തൊഴിൽ മേള നടന്നു.

പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ മെഗാ തൊഴിൽ മേള നടന്നു. പ്ലേസ്മെൻ്റ് സെല്ലും ഐ ക്യു എ സി യും സംയുക്തമായാണ് മേഗാ തൊഴിൽമേള  സംഘടിപ്പിച്ചത്. ഇരുപതിലധികം കമ്പനികൾ പങ്കെടുത്ത തൊഴിൽ മേള കൊഡേർഫിൻ കൺസൽറ്റൻസ് സ്ഥാപക ആയിഷ സമീഹ ഉദ്ഘാടനം ചെയ്തു. അൻസാർ വിമൻസ് കോളേജ് പ്രിൻസിപ്പൽ ഫരീദ ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ  അൻസാർ ഹയർ എജുക്കേഷൻ സി ഇ ഒ ഷാജുമുഹമ്മദ് ഉണ്ണി ആശംസകൾ അറിയിച്ചു. ഐ ക്യു എ സി കോഡിനേറ്റർ സുനിയ ഇബ്രാഹിംകുട്ടി, കൊമേഴ്സ് വിഭാഗം അധ്യാപിക റംസി എന്നിവർ സംസാരിച്ചു.  മെഗാ തൊഴിൽമേളയുടെ ഭാഗമായി നടന്ന അഭിമുഖങ്ങളിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0