ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്‌നാനന്ദക്കൊപ്പം ചെസ് കളിച്ചു തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
Tamil Nadu Chief Minister Joseph Vijay played chess with Indian Grandmaster R Praggnanandha
ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്‌നാനന്ദക്കൊപ്പം ചെസ് കളിച്ചു തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ ചരിത്ര വിജയം നേടി തിരിച്ചെത്തിയ പ്രഗ്‌നാനന്ദ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. 50 ലക്ഷം രൂപയുടെ പാരിതോഷികവും മുഖ്യമന്ത്രി പ്രഗ്‌നാനന്ദക്ക് കൈമാറി. കൂടികാഴ്ചക്കിടെയാണ് ഇരുവരും ഒന്നിച്ചു ചെസ് കളിച്ചത്. കളിയിൽ പരാജയപ്പെട്ടെങ്കിലും പ്രഗ്‌നാനന്ദയെ അഭിനന്ദിച്ചാണ് വിജയ് അഭിമാനനേട്ടം ആഘോഷമാക്കിയത്. ലോകത്തെ ഏറ്റവും പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് പ്രഗ്‌നാനന്ദ സ്വന്തമാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











