കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

The Education Department has stated that teachers who lack the KTET qualification will not be granted appointment approval or promotions

Oct 29, 2026 - 20:26
 0
കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുൻപ് അധ്യാപകർ കെ- ടെറ്റ് യോഗ്യത നേടണം. പിഎസ്‌സി അഡ്വൈസ് ലഭിച്ച യോഗ്യത ഇല്ലാത്തവർക്ക് പ്രൊവിഷണലായി നിയമനം നൽകും. നിലവിൽ സർവീസിൽ ഇരിക്കുന്ന അധ്യാപകരുൾപ്പെടെ കെ.ടെറ്റ് വിജയിച്ചിരിക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0