അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ചു

The High Court has enhanced the sentence of 12 accused in the Attappadi Madhu mob lynching case

May 25, 2026 - 20:25
 0
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ചു

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ചു. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവുശിക്ഷയായിരുന്നു വിധിച്ചത്. അത് ജീവിപര്യന്തം ആക്കി ഉയർത്തി. 16-ാം പ്രതിയുടെ ശിക്ഷ ഒരു വർഷമാക്കി ദീർഘിപ്പിച്ചു. വിചാരണക്കോടതി ഇയാൾക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0