വെനസ്വേലയില്‍ വന്‍ ഭൂചലനം പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കൃത്യമായ കണക്കുകൾ വ്യക്തമല്ല

Massive earthquake in Venezuela exact figures of injured or dead are not clear

Jun 25, 2026 - 10:27
 0
വെനസ്വേലയില്‍ വന്‍ ഭൂചലനം പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കൃത്യമായ കണക്കുകൾ വ്യക്തമല്ല

വെനസ്വേലയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കൃത്യമായ കണക്കുകൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ജനങ്ങൾ ശാന്തത പാലിക്കണമെന്ന് താത്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.   വൈകീട്ട് തുടര്‍ച്ചയായുണ്ടായ ഭൂചനലത്തില്‍ തലസ്ഥാനമായ കാരക്കാസില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരീബിയന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെറൊണിന് സമീപം മോണ്ടാല്‍ബണിനടുത്തായിരുന്നു പ്രഭവ കേന്ദ്രം. ഏകദേശം 13 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. വെനസ്വേലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0