കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ വിവാഹിതയായി

Kumbh Mela viral star Monalisa Bhosle got married

Mar 11, 2026 - 19:42
 0
കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ  വിവാഹിതയായി

കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ വിവാഹിതയായി. തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനാണ് വരന്‍. ഗുരുദേവ പ്രതിഷ്ഠക്ക് മുന്നിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. 
വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തു. കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0