നറുക്കെടുപ്പിലൂടെ ദുബായിൽ താമസിക്കുന്ന മലയാളി യുവതി ആയിഷ അമീറക്ക് കോടികൾ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് സമ്മാനമായി ലഭിച്ചു
A 27year old Malayali woman living in Dubai Ayesha Amira has won a luxury apartment worth crores through a draw
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റും ദുബായ് ചേമ്പേഴ്സും ചേർന്ന് നടത്തുന്ന വിൻ യുവർ ഹോം ഇൻ ദുബായ് എന്ന വിപുലമായ ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പിലൂടെ ദുബായിൽ താമസിക്കുന്ന ആയിഷ അമീറ എന്ന 27 വയസ്സുകാരിയായ മലയാളി യുവതിക്ക് കോടികൾ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റ് സമ്മാനമായി ലഭിച്ചു. മാളിൽ നടത്തിയ ഷോപ്പിംഗിലൂടെ തികച്ചും അപ്രതീക്ഷിതമായി കോടികൾ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റ് സമ്മാനമായി ലഭിച്ചത്. ആദ്യമായി വന്ന ഫോൺ കോളിൽ തനിക്ക് ഫ്ലാറ്റ് ലഭിച്ചു എന്ന് കേട്ടപ്പോൾ ഇതൊരു വ്യാജ സന്ദേശമോ ഓൺലൈൻ തട്ടിപ്പോ ആയിരിക്കുമെന്നാണ് ആയിഷ കരുതിയത്.
മാളുകളിലോ ഔട്ട്‌ലെറ്റുകളിലോ കയറി കുറഞ്ഞത് 500 ദിർഹം ചിലവഴിച്ച് ഷോപ്പിംഗ് നടത്തുകയും, ആ ബില്ലിലെ ക്യുആർ കോഡ്സ്കാൻ ചെയ്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ആയിഷയുടെ ഭർത്താവാണ് ഭാഗ്യം പരീക്ഷിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ അവർ ബിൽ വിവരങ്ങൾ ഓൺലൈനായി സബ്‌മിറ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പാണെന്ന് കരുതിയ നിമിഷംദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ആയിഷയ്ക്ക് ഒരു ഫോൺ കോൾ വന്നു. ദുബായിലെ പ്രമുഖ ആഡംബര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ 'ബിൻഗാട്ടി നൽകുന്ന ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ് അവർക്ക് സമ്മാനമായി അടിച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. ആയിഷയും ഭർത്താവും കഴിഞ്ഞ കുറച്ചു നാളുകളായി ദുബായിൽ സ്വന്തമായി ഒരു വീട് വാങ്ങാൻ ആലോചിച്ചിരിക്കുകയായിരുന്നു. എന്നാൽ മേഖലയിലെ ചില അനിശ്ചിതാവസ്ഥകൾ കാരണം അവർ ആ തീരുമാനം താൽക്കാലികമായി മാറ്റിവെച്ചിരുന്ന സമയത്താണ് ഈ വൻഭാഗ്യം അവരെ തേടിയെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













