ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡോണള്‍ഡ് ട്രംപ്

Donald Trump said that Iran will face severe consequences

Jul 30, 2026 - 17:59
 0
ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ നീക്കം അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. ജോര്‍ദാനിലെ യുഎസ് സേനയ്ക്കും ഹോര്‍മൂസ് കടലിടുക്കിലെ കപ്പലുകള്‍ക്കും നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാഖില്‍ ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. അതേസമയം, അമേരിക്കയെയും ഇസ്രയേലിനെയും നേരിടാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ചൈനയില്‍ നിന്ന് ആയുധം വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0