ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ ?കണ്ണൂർ വാണി യാപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത
Twobodiesinonegrave mysteryatkannurvaniyapparachurchcemetery
ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ? കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ:വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി സംശയം. മറ്റൊരു ശവസംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ അസ്വാഭാവികമായി എന്തോ ഒന്നിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഇത് രണ്ടാമതൊരു മൃതദേഹമാണെന്ന നിഗമനത്തിലാണ് നാട്ടുകാരും അധികൃതരും. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാട്ടുകാരൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ രണ്ട് മൃതദേഹം അടക്കം ചെയ്യില്ല. അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും ജിൽസ് ഉണ്ണിമാക്കൽ പറയുന്നു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. മൃതദേഹമെന്ന് സംശയം തോന്നി. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ല. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം. പൊലീസ് അന്വേഷണത്തോട് സഹകരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













