2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കും
under the new order no fees will be charged for standard money transfers between individuals
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കും. 0.4% ഫീസ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 15 മുതൽ ഫീസ് പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും. 2,000 രൂപയിൽ കൂടുതൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികളാണ് 0.4 ശതമാനം ഫീസ് നൽകേണ്ടത്.75,000 രൂപയോ അതിൽ കൂടുതലോ യുപിഐ പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











