നിക്ഷേപങ്ങളെ മാറ്റിനിർത്തി മധ്യവർഗ്ഗം കൂടുതൽ ഇഎംഐകളെ ആശ്രയിക്കുന്നു
A new report warns that the middle class in India is leading itself on the path of self-deception.

ഇന്ത്യയിലെ മധ്യവർക്കം ആത്മവഞ്ചനയുടെ വഴിയിലേക്ക് തങ്ങളെ തന്നെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ ഒരു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വിപണന സമ്മർദ്ദവും ഇഗോയും ചേർന്നാണ് ഈ പ്രവണത കൂടുതൽ രൂക്ഷമാകുന്നത്. കാറുകൾ, ഐഫോൺ ആഡംബര വീടുകൾ എന്നിവ സ്വന്തമാക്കാൻ മധ്യവർഗ്ഗം കൂടുതൽ ഇഎംഐകളെ ആശ്രയിക്കുകയാണ്. ഈ സാമ്പത്തിക രീതികൾ ദീർഘകാല സമ്പാദ്യങ്ങൾക്ക് പകരം ഹൃസ്വകാല തൃപ്തികൾ നൽകുന്നവയാണെന്ന് പഠനങ്ങൾ പറയുന്നു.സാമൂഹിക സമ്മർദ്ദവും അഹങ്കാരവുമാണ് സാധാരണക്കാരനെ ഇത്തരം കെണിയിലേക്ക് നയിക്കുന്നതെന്നാണ് പഠനം പറയുന്നത്.
പലരും നിക്ഷേപ മാർഗങ്ങളിലേക്കുള്ള സംഭാവന ഒഴിവാക്കി, പ്രതിമാസം ഇഎം ഐ അടക്കലായി തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നു. സ്കീമുകൾ, ഡിജിറ്റൽ ലോണുകൾ എന്നിവ കാരണം കൂടുതൽ ആളുകൾക്ക് കടം എളുപ്പത്തിൽ ലഭ്യമാകുന്നു, പക്ഷേ ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമില്ലാതെയാണ് അവർ മുന്നോട്ട് പോവുന്നത്. മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ വിജയം കാണിക്കുന്നതിനു പകരം, ദീർഘകാല സാമ്പത്തിക സുരക്ഷ ലക്ഷ്യമാക്കുകയാണ് ഉചിതം. മിതമായ ജീവിതശൈലി പിന്തുടർന്ന്, കൃത്യമായ സാമ്പത്തിക പദ്ധതികളിലൂടെ മാത്രം ശാന്തിയും സ്ഥിരതയും നേടാനാകുമെന്ന് വിദഗ്ധർ മുന്നറിയിക്കുന്നു.
What's Your Reaction?






