വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി
The Food Safety Department conducted a flash inspection at coconut oil production and marketing centers across the state

സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. ഏഴ് ജില്ലകളിൽ നിന്നായി 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ പിടിച്ചെടുത്തു. കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. കൊല്ലത്ത് വ്യാജ ബ്രാൻഡുകളിൽ വെളിച്ചെണ്ണ നിർമിച്ച് വിൽപ്പന നടത്തുന്ന ഫാക്ടറിയിൽ നിന്ന് 6500 ലിറ്റർ എണ്ണ പിടിച്ചെടുത്തു.
വാങ്ങുന്ന എണ്ണയുടെ ലേബല്‍ കൃത്യമായി പരിശോധിക്കണം. പ്രസര്‍വേറ്റിവുകളോ രാസവസ്‌തുക്കളോ ചേര്‍ക്കാത്തതും, മിനറല്‍ ഓയിലിന്‍റെയോ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണകളുടെയോ ഉപയോഗം പരാമര്‍ശിക്കുകയാണെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്ന് മനസിലാക്കാം. ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണ അരമണിക്കൂർ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. എണ്ണ ശുദ്ധമാണെങ്കിൽ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പുനിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.
What's Your Reaction?






