വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാൻ അമ്മ സുജ എത്തി
Mother Suja came to see Mithun, who died of electrocution at Thevalakkara Boys High School, for the last time

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാൻ അമ്മ സുജ എത്തി. രാവിലെ ഒൻപത് മണിയോടെയാണ് ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശേരിയിൽ സുജ വന്നിറങ്ങിയത്. സുജയെ പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് കൊണ്ടുപോയി. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവച്ച മൃതദേഹം സ്കൂളിൽ എത്തിച്ചു. 5 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.
What's Your Reaction?






