സംസ്ഥാനത്തു എല്ലാ സ്കൂളുകളിലും മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധമാക്കി

A medical emergency plan has been made mandatory in all schools in the state of Kerala

Sep 12, 2025 - 21:13
 0  1
സംസ്ഥാനത്തു എല്ലാ സ്കൂളുകളിലും മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധമാക്കി

സംസ്ഥാനത്തു എല്ലാ സ്കൂളുകളിലും മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധമാക്കി. ഹൈക്കോടതി നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് ഈ തീരുമാനം. സുൽത്താൻബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.

എല്ലാ സ്കൂളുകളും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ സഹകരിച്ച് അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം, പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മോക്ഡ്രില്ലുകൾ നടത്തണം, സ്‌കൂൾ പരിസരത്തെ പാഴ്ച്ചെടികളും വെള്ളക്കെട്ടുകളും നീക്കി അപകടങ്ങൾ ഒഴിവാക്കണം, സ്‌കൂളുകളിലെ കെട്ടിടങ്ങൾ, ക്ലാസ്മുറികൾ, കളിസ്ഥലങ്ങൾ എന്നിവയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമായ ഇടവേളകളിൽ നടത്തണം, എല്ലാ സ്കൂളുകളിലും പ്രഥമശുശ്രൂഷാ കിറ്റ് നിർബന്ധമാക്കണം, ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് രണ്ട് ജീവനക്കാർക്കെങ്കിലും പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകണം, പാമ്പുകളെക്കുറിച്ചും അവയുടെ കടിയേറ്റാലുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകണം. ഇതിനായി വനം വകുപ്പിന്റെ ‘സർപ്പ വൊളന്റിയർമാരുടെ’ സഹായം തേടാം.ഈ മാർഗനിർദേശങ്ങൾ അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങൾ എന്നിവയ്ക്ക് ബാധകമാണ്. ഇവയൊക്കെയാണ്  പുതിയ മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0